തിരുവനന്തപുരം: സംസ്ഥാനത്ത് അവയവക്കച്ചവടം സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിച്ച് രണ്ട് വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. ഐജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി. ലോകനാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.
Discussion about this post