കോട്ടയം: ജോസ് കെ മണി പാലാ സീറ്റില്‍ ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. ഇടതു മുന്നണിയില്‍ വിശ്വാസമുണ്ടെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
സീറ്റുകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍സിപി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചര്‍ച്ചയാകുന്നുണ്ട്.
Discussion about this post