തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. നവംബര്‍ 1 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള് മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം അയോഗ്യത കല്‍പ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തില്‍ പിഴത്തുക 500 രൂപയായി കുറച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയക്കാനും കഴിയും.
Discussion about this post