Monday, May 12, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി

SM TV News Desk by SM TV News Desk
Oct 22, 2020, 03:32 pm IST
in News, Business
സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്തെ ഹില്‍സ്റ്റേഷനായ പൊന്മുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യ വികസനം നടത്തിയ പദ്ധതിയില്‍ കുട്ടികള്‍ക്ക് കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.

കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, കവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരുടെ ഓര്‍മ്മകളുള്ള പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവത്ക്കരണം എന്നീ പദ്ധതികളും ആരംഭിക്കുകയാണ്. മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് 49 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.

പാലാ നഗരത്തില്‍ പാരീസിലെ ‘ലവ്റെ’ മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ടൂറിസം കോംപ്ലക്സും ഉദ്ഘാടനം ചെയ്യുകയാണ്.

ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങുന്നു.പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേയും, ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ഭൂതത്താന്‍കെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം, തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും നടപ്പായി. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ച് ഭംഗിയാക്കി സഞ്ചാരികളെ സ്വീകരിക്കുന്നതിന് സജ്ജമാക്കിക്കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍ മിറക്കിള്‍ ഗാര്‍ഡനടക്കം ഒരുക്കി ഭംഗിയാക്കിയിട്ടുണ്ട്. ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.

കണ്ണൂരിലെ കക്കാട് സ്ഥിതി ചെയ്യുന്ന പാലക്കാട് സ്വാമി മഠം പാര്‍ക്കിന്റെ വികസനത്തിനായുള്ള പദ്ധതിയും, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവല്ക്കരണ പദ്ധതിയും പൂര്‍ത്തിയായി. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശനിക്കടവ് ബോട്ട് ടെര്‍മിനലും, പഴയങ്ങാടി ബോട്ട് ടെര്‍മിനലും തുടങ്ങുകയാണ്. വയനാട്ടിലെ ചീങ്ങേരിമല റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്കും തുടക്കമാകുന്നു.

 

Share38SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies