കൊച്ചി: കേരളത്തില്‍ സവാള വില കുതിച്ചുയരുന്നു. പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.
40-44 രൂപയായിരുന്നു ഒരാഴ്ച മുന്‍പത്തെ വില. സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. മഴ കൂടിയതും വെള്ളപ്പൊക്കവുമാണ് വില കൂടാന്‍ കാരണം. കൃഷി നാശം ഉല്‍പ്പാദനം കുറയാന്‍ കാരണമായി. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം തുടക്കത്തിലും സവാളയുടെ വില വര്‍ധിച്ചിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്തായിരുന്നു പ്രശ്‌നത്തിന് അന്ന് പരിഹാരം കണ്ടത്.
Discussion about this post