തിരുവനന്തപുരം: കോവിഡ് 19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്കുള്ള നിരക്ക് പരിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍ സിസ്റ്റം) 2,100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2,100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍എക്സ്പര്‍ട്ട് 2,500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മാണം വ്യാപകമായതിനാല്‍ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ വകുപ്പ് പ്രഖ്യാപിച്ച് ഉത്തരവായത്.
Discussion about this post