മലപ്പുറം: ദുബൈയില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ.ടി.ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ സഹായം തേടിയെന്ന് സ്വപ്‌നയുടെ മൊഴി. മൊഴിയില്‍ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് മന്ത്രി കെ.ടി.ജലീല്‍.
സോഷ്യല്‍മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ കോണ്‍സുല്‍ ജനറലിനെയും തന്നെയും കണ്ടതായാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. കൊണ്ടോട്ടി അബു എന്ന് ഫെയ്‌സ്ബുക്ക് പേജിന് നേതൃത്വം നല്‍കുന്ന എടപ്പാള്‍ സ്വദേശി യാസറിനെയാണ് നാട്ടിലെത്തിക്കാന്‍ മന്ത്രി ഇടപെട്ടതെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോലീസ് യാസിറിന്റെ വീട്ട്ില്‍ റെയ്ഡ് നടത്തിയിരുന്നു.
Discussion about this post