കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മദ്യമുക്ത കേരളമെന്ന് നടീനടന്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവര്‍ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ബാറുകളുടെ വസന്തമാണ്. മുഖ്യമന്ത്രി ആദര്‍ശ പ്രസംഗമാണ് നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ പറഞ്ഞു.
Discussion about this post