കേരള സാമൂഹ്യ സുരക്ഷാമിഷന് കീഴിലുള്ള ‘സ്‌നേഹപൂര്‍വ്വം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള 2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍ e-suraksha portal വഴി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്നതിനായുള്ള പദ്ധതിയാണ് ‘സ്‌നേഹപൂര്‍വ്വം’.
പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ മേധാവികള്‍ അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വെബ്‌സൈറ്റ് www.socialsecuritymission.gov.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയുടെ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള നടപടി ക്രമങ്ങളും വിശദമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേന എല്ലാ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും www.education.kerala.gov.in ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31.10.2020.
Discussion about this post