ന്യൂഡല്‍ഹി: പ്രസംഗങ്ങള്‍ക്ക് പകരം കോവിഡിനെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതുപോലെ 21 ദിവസത്തിനുള്ളില്‍ വൈറസിനെ നിഷ്ഫലമാക്കുന്നതിന് പകരം രാജ്യം ലോകത്തിന്റെ ‘കൊറോണ തലസ്ഥാനമായി’ മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേതൃത്വത്തിന്റെ പരാജയത്തിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയും പവര്‍ ഖേരയും പറഞ്ഞു.
‘ കോവിഡ് വ്യാപനത്തിന്റെ കലുഷിതമായ അവസ്ഥയെ എങ്ങനെ പ്രതിരോധിക്കാമെന്ന് രാജ്യത്തോട് പറയുക. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കും? അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോ?’ – ഇതു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ചോദിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്നായിരുന്നു പ്രസംഗത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.
Discussion about this post