നെറ്റ്വർക്ക് തകരാറിലായതോടെ കേരളത്തിൽ വോഡഫോൺ, ഐഡിയ സംയുക്ത നെറ്റ്‍വർക്കായ “വി”യുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം പൂർണമായും പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വി അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം വി ഡേറ്റ റോൾ ഓവർ സംവിധാനം അവതരിപ്പിച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിച്ചിട്ട് ബാക്കിയുള്ള ഡേറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്നതാണ് എന്നതായിരുന്നു ഓഫർ.
തൊട്ടടുത്ത വർഷം ജനുവരി 19 വരെയാകും ഇൗ ഓഫർ നിലനിൽക്കുക. 249 രൂപ മുതലുള്ള റീചാർജുകളിൽ ഈ സേവനം ലഭ്യമാകും.
Discussion about this post