തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. നിലവില്‍ സീനിയോരിറ്റി പുതുക്കാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം 1999 ജനുവരി 1 മുതല്‍ 2019 നവംബര്‍ 20 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്, പുതുക്കാനായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നു.
https://www.facebook.com/IPRDFactCheckKerala/posts/174796174192154
Discussion about this post