കോട്ടയം: ബാര്‍ കോഴ ആരോപണം ഒതുക്കിത്തീര്‍ക്കാന്‍ പത്ത് കോടി രൂപ ജോസ് കെ മാണി വാദ്ഗാനം ചെയ്‌തെന്ന ബിജു രമേശിന്റെ ആരോപണത്തിനെതിരെ ജോസ് കെ.മാണി. കോഴക്കേസില്‍ കെഎം മാണിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് വേട്ടയാടുകയാണ് ബിജു രമേശ് ചെയ്യുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു.
കെഎം മാണിയെ വേട്ടയാടിയ പോലെ തന്നെയും വേട്ടയാടുകയാണ് ബിജു രമേശിന്റെ രാഷ്ട്രീയ ലക്ഷ്യം. അത് ജനങ്ങള്‍ക്ക് മനസിലാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
അന്ന് തന്റെ പിതാവിനെ വേട്ടയാടിയവര്‍ ഇപ്പോള്‍ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.
Discussion about this post