തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടിയെന്നും ബിജു രമേശ് ആരോപിച്ചു.
ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടികളാണ് തനിക്ക് നഷ്ടമാത്. അന്ന് ആരോപണം തെറ്റായിപ്പോയെന്ന് പറഞ്ഞ് മാധ്യമങ്ങളോട് വെളിപ്പെടുത്തണമന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ.മാണി ബന്ധപ്പെട്ടത്. എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ മെയിലില്‍ നിന്നും തനിക്ക് വന്നിരുന്നു. ഇക്കാര്യമെല്ലാം അന്വേഷിച്ചാല്‍ വ്യക്തമാവും. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്‍മൂലനം ചെയ്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കച്ചവടമായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്ങനത്തെ പ്രശ്‌നങ്ങളില്ല. ഇനി ജോസ്.കെ.മാണി വന്ന ശേഷം എന്താകുമെന്ന് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ജോസ് കെ.മാണി പറയുന്നത്. ഇത് ശരിയല്ല. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എന്നിവരുമായാണ്. ബാര്‍ കോഴ ഉണ്ടായിരുന്നില്ലെങ്കില്‍ മാണി സാര്‍ എല്‍.ഡി.എഫിലേക്ക് വരുമായിരുന്നുവെന്നാണ് അന്ന് തന്നോട് പറഞ്ഞത്. ആരോപണത്തിന് ശേഷം പിസി ജോര്‍ജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.
ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
Discussion about this post