തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥിനികള്‍ 19ന് രാവിലെ 10ന് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ് ബ്രാഞ്ചിലാണ് ഒഴിവ്.
പ്രവേശനം ലഭിക്കുന്നവര്‍ അന്നുതന്നെ 13190 രൂപ ഫീസ് നല്‍കണം. ഫീസ് എ.റ്റി.എം കാര്‍ഡ് മുഖേനയാണ് സ്വീകരിക്കുക. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് ഫീസ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: www.polyadmission.org/let, www.gwptctvpm.org.
Discussion about this post