ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാണ് കസ്റ്റംസ്. ശിവശങ്കറിന്റെ ചികിത്സയും അന്വേഷണവും അതിന്റെ വഴിക്ക് നടക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലുകളും അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ നടത്തിയിട്ടില്ല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യം ഇല്ലെന്നും വി മുരളീധരന് പറഞ്ഞു.
Discussion about this post