Wednesday, August 17, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും

SM TV News Desk by SM TV News Desk
Oct 18, 2020, 12:34 pm IST
in News
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു.

അപേക്ഷിച്ചതിനു ശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.പ്രവേശനം 19 മുതല്‍ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കില്‍ ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കില്‍ അപേക്ഷിക്കാം.

ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 

Share30SendShareTweet

Related Posts

‘ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ല’; മോശം അനുഭവം പങ്കുവെച്ച് നസ്രിയ
News

‘ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ല’; മോശം അനുഭവം പങ്കുവെച്ച് നസ്രിയ

ട്രെയിനിടിച്ചയാളുടെ മൃതദേഹവുമായി ട്രെയിന്‍ യാത്ര ചെയ്തത് 14 കിലോമീറ്ററോളം
News

മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി

അതിരപ്പിള്ളിയില്‍ ആദിവാസി യുവതി മരിച്ച നിലയില്‍
News

ഇന്‍ഫോപാര്‍ക്കിനടുത്ത ഫ്‌ളാറ്റില്‍ യുവാവിന്റെ മൃതദേഹം

പഠനമുറി പണിയാന്‍ ധനസഹായം
News

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ ഇ-ഓഫീസ് നിലവിൽവന്നു
News

ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

കോവിഡ് കാലത്ത് സമരം വിലക്കി ഹൈക്കോടതി
News

ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്താല്‍ വിവാഹമോചനം ചെയ്യാം; വിധിയുമായി കോടതി

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies