കുറഞ്ഞ ചെലവിൽ മികച്ച സുരക്ഷയോടെ ആധുനിക സൗകര്യങ്ങൾ, ഒപ്പം സുഖ യാത്രയും. രാജ്യത്തെ ആദ്യ വാട്ടർ ടാക്സി പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജലഗതാഗത വകുപ്പ്.
ആലപ്പുഴയിൽ നീറ്റിലിറക്കിയ വാട്ടർ ടാക്സി സേവനം തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഓൺലൈൻ വഴി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
റോഡ് മാർഗം ടാക്സികൾ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ അതൊഴിവാക്കി കൂടുതൽ സൗകര്യപ്രദമായി ജലമാർഗത്തിലൂടെ യാത്രയൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മുപ്പത് കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഇതിന്റെ ചാർജ് മണിക്കൂറിന് 1500 രൂപ എന്ന നിരക്കിലാണ്.
യാത്രക്കാരുടെ എണ്ണവും റോഡ് യാത്രയുടെ ക്ലേശവും പരിഗണിക്കുമ്പോൾ ഇത് വലിയ തുകയല്ലെന്നാണ് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറയുന്നത്.
Discussion about this post