ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. മനുഷ്യരില്‍ 2,3 ഘട്ട പരീക്ഷണം നടത്താന്‍ ഡോ.റെഡി ലാബ്‌സിനാണ് ഇന്ത്യയില്‍ അനുവാദമുള്ളത്.
നേരത്തെ ഇന്ത്യയില്‍ സ്പുട്‌നിക് 5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഡിസിജിഐ അനുമതി നിഷേധിച്ചിരുന്നു. പുതിയ കരാര്‍ പ്രകാരം 1500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1400 പേരിലും നടത്തും. ആര്‍.ഡി.ഐ.എഫാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
അതേസമയം കോവിഡ് പ്രതിരോധ വാക്സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പ്രതിരോധ വാക്സിന്‍ ഡിസംബറോടെ തയ്യാറാകും. പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.
Discussion about this post