കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. കണ്‍സെര്‍വേഷനില്‍ 55 ശതമാനം മാര്‍ക്കോടെ ബിരദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ കെമിസ്ട്രിയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും കണ്‍സര്‍വേഷനില്‍ പി.ജി ഡിപ്ലോമയുമുളളവരെ പരിഗണിക്കും. പ്രതിദിനം 1500 രൂപ ശമ്പളം ലഭിക്കും. 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.
Discussion about this post