തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധന ആവശ്യമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.
രാവിലെ ആന്‍ജിയോഗ്രാം നടത്തിയ ശിവശങ്കറിന്റെ നില തൃപ്തികരമാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുളറ്റിനില്‍ പറയുന്നത്. എന്നാല്‍ നട്ടെല്ലിന് വേദനയുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. ഇതില്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശിവശങ്കറിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. നടു വേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. എംആര്‍ഐ സ്‌കാനിങ്ങില്‍ ചില പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Discussion about this post