കൊല്ലം: കൊല്ലം ജില്ലയിലെ ആദ്യ വനിതാ വ്യവസായ എസ്റ്റേറ്റ് കരീപ്രയില്‍ തുറന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങുന്ന വനിതകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയാണ് വ്യവസായ എസ്‌റ്റേറ്റിന്റെ ലക്ഷ്യം. വനംവകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌ക്വയര്‍ഫീറ്റിന് രണ്ട് രൂപ മാത്രമാണ് ഈടാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടമായി 2.35 കോടി രൂപ ചെലവില്‍ ഏഴ് വ്യവസായ ഷെഡ്ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം ഘട്ടമായി രണ്ട് ബഹുനില മന്ദിരങ്ങളാണ് വനിതാ വ്യവസായ എസ്റ്റേറ്റിനായി നിര്‍മിക്കുക.
അഞ്ചില്‍ കൂടുതല്‍ പശുക്കളെയും 20 ല്‍ കൂടുതലായി കോഴികളെയും വളര്‍ത്താന്‍ മുന്‍പ് ലൈസന്‍സ് എടുക്കണമായിരുന്നു. നിലവില്‍ അത് 20 പശുക്കളും ആയിരം കോഴികളെ വരെയും വളര്‍ത്താന്‍ തടസ്സങ്ങള്‍ നീക്കി അനുമതിക്ക് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.
Discussion about this post