തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുളള ഡിജിറ്റല്‍ ആര്‍ക്കൈവ്സ് വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വ്വ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിന്റെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അപൂര്‍വ്വവും അമൂല്യവുമായ ദൃശ്യങ്ങള്‍ കൈവശമുളളവര്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഒക്ടോബര്‍ 27 നകം അറിയിക്കണം. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ: സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് രേഖാമൂലം അറിയിക്കേണ്ടത്. കൈവശമുളള ദൃശ്യങ്ങള്‍ ഏത് ഫോര്‍മാറ്റില്‍ (ഫിലിം/ടേപ്പ്/ഡിജിറ്റല്‍) ആണെന്നുളള വിവരവും അപേക്ഷയിലുണ്ടാവണം.
Discussion about this post