ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസ് ദേശീയതലത്തില്‍ വിഷയമാക്കി ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉന്നയിച്ചത്. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.
അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന് പറഞ്ഞ സിപിഐഎം ഇപ്പോള്‍ ഏജന്‍സികളെ ആക്ഷേപിക്കുകയാണ്. സിബിഐയ്‌ക്കെതിരെ കോടതിയെ സമീപിച്ചത് കുറ്റവാളികളുമായുള്ള ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ നേരിട്ട് ബന്ധമുള്ളവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി മാത്രമല്ല ബന്ധമെന്നും അതിനും അപ്പുറത്തേക്കുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
Discussion about this post