എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു.കൂടാതെ ഇന്ത്യക്കൊപ്പം പാകിസ്താൻ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണം ഇൗ വർഷാവസാനം നിർത്തും.
ഇരു ചാനലുകളുടെയും ഉടമകളായ വാർണർ മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പതിറ്റാണ്ടുകളായി ദക്ഷിണേഷ്യയിൽ ഇൗ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ലാഭം കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് വാർണർ മീഡിയയുടെ വിശദീകരണം.
അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ എച്ച്ബിഓ വളരെ ഹിറ്റാണെങ്കിലും ഇന്ത്യ അടക്കമുള്ള ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ ചാനലിന് കാഴ്ചക്കാർ കുറയുന്നുണ്ട്. കഴിഞ്ഞ മാസത്തിൽ മൂവീസ് നൗ, സ്റ്റാർ മൂവീസ്, സോണി പിക്സ് തുടങ്ങിയ ചാനലുകൾക്ക് എച്ച്ബിഓയെക്കാൾ കാഴ്ചക്കാരുണ്ടായിരുന്നു.
എച്ച്ബിഓയ്ക്ക് ഒപ്പം ഡബ്ല്യുബി ടിവിയും പിൻവലിക്കുന്നുണ്ടെങ്കിലും തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള കാർട്ടൂൺ നെറ്റ്‌വർക്ക്, പോഗോ എന്നീ കാർട്ടൂൺ ചാനലുകളും വാർത്താ ചാനലായ സിഎൻഎനും ദക്ഷിണേഷ്യയിൽ
സംപ്രേഷണം തുടരുമെന്ന് വാർണർ മീഡിയ അറിയിച്ചു.
Discussion about this post