തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ രാഷ്ട്രീയ നിലപാട് എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് ശരി എന്ന് പറയുമ്പോള്‍ ജോസ്.കെ.മാണിയെ തള്ളിപ്പറയേണ്ടതില്ലെന്നും കാനം പറഞ്ഞു.
നിയമസഭാ സീറ്റ് ചര്‍ച്ച ചെയ്യാറായിട്ടില്ല. തോക്കില്‍ കയറി വെടിവയ്‌ക്കേണ്ടതില്ല.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇനി നടക്കുന്നത്. അടത്ത മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്പോള്‍ നടക്കുമെന്നും കാനം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തെ കുറിച്ച് ഒരു അവലോകനം ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ന്യായമായ പല സമരങ്ങളും സിപിഐ നടത്തിയിട്ടുണ്ട്. അതിലെ തെറ്റുശരികള്‍ വേര്‍തിരിച്ചെടുക്കേണ്ട സമയമല്ല ഇതെന്നും കാനം വ്യക്തമാക്കി.
Discussion about this post