വയനാട്: രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടര്‍. സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.
മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. അതേസമയം സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post