കോട്ടയം: എന്‍.സി.പി എല്‍ഡിഎഫില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി.കാപ്പന്. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും കാപ്പന് പറഞ്ഞു. ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് മാണി സി.കാപ്പന് ഇക്കാര്യം പറഞ്ഞത്.
യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. മുന്നണിയില്‍ ഇത് വരെ പാലാ സീറ്റ് ചര്‍ച്ചയായിട്ടുമില്ല. വെള്ളിയാഴ്ച എന്‍സിപി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post