കൊച്ചി: സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്‌സുകളും പൂര്‍ണമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ.
പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളും മാനേജ്മെന്റുകളും ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തില്‍ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥയെന്ന് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
Discussion about this post