ന്യൂഡല്‍ഹി: ടി.ആര്.പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച മൂന്ന് ചാനലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെയും പരസ്യ നിലപാടുമായി രംഗത്ത്. ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്ക് ഇനി മുതല്‍ പരസ്യം നല്‍കില്ലെന്നാണ് പാര്ലെയുടെയുടെ പ്രഖ്യാപനം.
‘വിദ്വേഷ പ്രചരണം നടത്തുന്നതും വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതുമായ ചാനലുകള്‍ക്ക് ഇനി മുതല്‍ പരസ്യം നല്‍കില്ല’ പാര്‍ലെ കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു പറഞ്ഞു. അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകളാണ് ടി.ആര്.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചതായി മുംബൈ പോലീസ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ആരോപണ വിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് അറിയിച്ച് പരസ്യ ദാതാക്കാളായ ബജാജും പാര്‍ലെയും രംഗത്തുവന്നത്.
അതേസമയം പാര്‍ലെയുടെ തീരുമാനത്തിന് സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ്. ്#ParleG എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങില്‍ എത്തി.
ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. വീട്ടില്‍ സ്ഥിരം ഈ ചാനലുകള്‍ വെക്കാന്‍ വീട്ടുടമസ്ഥര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞിരുന്നു.
Discussion about this post