കോട്ടയം: പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന എന്‍സിപിയുടെ നിലപാടിനോട് പ്രതികരിച്ച് ജോസ് കെ മാണി. പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണെന്ന് ജോസ് കെ മാണി പറഞ്ഞു. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അതിനുശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് വിട്ടുനല്‍കില്ല. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോള്‍ മാണിയല്ല എം.എല്‍.എ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post