കൊച്ചി: എം.ശിവശങ്കറിനെ യുഎഇ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു.
ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ചെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. യുഎഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും മൊഴിയില്‍ സ്വപ്ന പറയുന്നു.
യുഎഇ കോണ്‍സുലേറ്റമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം.ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോണ്‍സല്‍ സെക്രട്ടറി എന്ന നിലയിലായിരുന്നു വിളിച്ചത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴി.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഏറെ അടുപ്പമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളെ ആധാരമാക്കിയാണ് രണ്ടുദിവസവും കസ്റ്റംസ് ചോദ്യം ചെയ്തത്. ഇത്രയും അടുപ്പമുള്ള വ്യക്തി സ്വര്‍ണക്കടത്ത് പിടിച്ച ശേഷം സ്വപ്നയെ വിളിച്ചിട്ടില്ല എന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം എം ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച് കസ്റ്റംസ് വിശദമായ പരിശോധന തുടങ്ങി.
Discussion about this post