കോട്ടയം: ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും.
അതേസമയം ജോസ് കെ മാണി വിഭാഗത്തിന് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കുള്ളില്‍ ധാരണയായിട്ടില്ല. 20 സീറ്റുകള്‍ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നല്‍കാമെന്നാണ് സിപിഐഎമ്മിന്റെ ഉറപ്പ്. പാലാ സീറ്റ് വിട്ട് കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍ പാലായില്‍ വിട്ടുവീഴ്ചയില്ലന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാല്‍ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്പ്ര, റാന്നി,ചാലക്കുടി സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തില്‍ സിപിഐക്കും എതിര്‍പ്പുണ്ട്.
മുന്നണിപ്രവേശനം നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഐഎമ്മിനും കേരള കോണ്‍ഗ്രസിനും യോജിപ്പില്ലായിരുന്നു. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കണമെന്നതാണ് സിപിഐഎം നിലപാട്. ജോസ് വിഭാഗം എന്‍ഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.
Discussion about this post