കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. കോഫെപോസ ചുമത്താന്‍ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നല്‍കി. കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫെപോസ.
കോഫെപോസ ചുമത്തിയതോടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കാതെ ഒരു വര്‍ഷം വരെ തടവില്‍ കഴിയേണ്ടി വരും. സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Discussion about this post