കൊല്ലം: ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് എംപി നടത്തിയ വിവാദ പ്രസ്താവനയില്‍ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പരാമര്ശിച്ചതിനെതിരെ എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍ കെ പ്രേമചന്ദ്രന് നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.
https://www.facebook.com/PAMuhammadRiyas/posts/1586977591504843
മുഖ്യമന്ത്രിയുടെ മരുമകന് നിര്‍ദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം.
Discussion about this post