കൊല്ലം: കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന കത്ത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസിന്റെ അഭിനന്ദന കത്ത് കുളത്തൂപ്പുഴ എസ്.എച്ച്.ഒ എന്‍. ഗിരീഷ് വിതരണം ചെയ്തു. കുളത്തൂപ്പുഴ നിവാസികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സാധിച്ചത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശി കെ.എം.ബാദുഷ കുളത്തൂപ്പുഴ സ്റ്റേഷനില്‍ പരിധിയില്‍ നിന്നും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ട് വന്ന പ്രതി കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും ഓടിപ്പോയിരുന്നു. അന്ന് രാത്രി മുഴുവന്‍ കാട്ടിലൊളിച്ചിരുന്ന പ്രതി നെടുവണ്ണൂര്‍കടവിലുള്ള കടയിലെത്തി മാസ്‌കും ബീഡിയും ആവശ്യപ്പെട്ടപ്പോള്‍ കടയുടമ അപ്പു പ്രതിയെ തിരിച്ചറിയുകയും തുടര്‍ന്ന് നാട്ടുകാരുടേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും, കുളത്തൂപ്പുഴ പോലീസിന്റേയും സംയുക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
Discussion about this post