പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനും അറ്റാച്ച് ചെയ്യാനും ജില്ലാ കളക്ടറുടെ ഉത്തരവ്.സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി താക്കോല്‍ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുത്തത്. ആസ്ഥികള്‍ മരവിപ്പിക്കാന്‍ ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉടമകളുടെ വാഹനങ്ങള്‍ കൈമാറുന്നത് തടയണമെന്നും ഉത്തരവില്‍ പറയുന്നു.
ആവശ്യമെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്താനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Discussion about this post