കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം പവന് വില 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന് വില.
രണ്ട് ദിവസത്തോളം പവന് വില 37,200 രൂപയായിരുന്നു . ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ദ്ധിച്ചത്. ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറായി ഉയര്‍ന്നു. 0.3 ശതമാനമാണ് വര്‍ധന.
കോവിഡ് 19നെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കൊപ്പം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര-രാഷ്ട്രീയ തര്‍ക്കങ്ങളും അന്താരാഷ്ട്ര സ്വര്‍ണനിരക്ക് ഉയരാന്‍ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
Discussion about this post