തിരുവനന്തപുരം: ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും. മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്:
1. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങള്‍ നിര്‍വ്വഹിക്കണം. ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നല്‍കും.
2. പാഡി റസീറ്റ് നല്‍കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തി നല്‍കും.
3. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവര്‍മെന്റ് ഓഫീസര്‍മാരുടെ സേവനം സംഘങ്ങള്‍ക്ക് ലഭ്യമാക്കും.
4. സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി എഫ്.സി.ഐയ്ക്ക് 64.5 ശതമാനം ഔട്ട് ടേണ്‍ റേഷ്യോയില്‍ നല്‍കുകയാണെങ്കില്‍ ഒരു ക്വിന്റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും.
5. പാഡി റസീപ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ പണം നല്‍കുന്നതിന് സംഘങ്ങളെ/കേരള ബാങ്കിനെ ചുമതലപ്പെടുത്തും.
6. നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കും. ഇത് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ ഒരു ലീഡ് സംഘത്തെ ചുമതലപ്പെടുത്തും.
7. പാലക്കാട് ജില്ലയില്‍ സംഭരണം മുതല്‍ നെല്ല് അരിയാക്കി എഫ്.സി.ഐക്ക് കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണ സംഘങ്ങള്‍ നിര്‍വ്വഹിക്കും. മില്ലുകളുമായി അവര്‍ കരാറില്‍ ഏര്‍പ്പെടും. മറ്റ് ജില്ലകളില്‍ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണം.
8. സംഘങ്ങള്‍ സ്വന്തം നിലയില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തും. മതിവരാത്ത ജില്ലകളില്‍ സംഭരണ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാകളക്ടര്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കും.
9. പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പാഡി റസീപ്റ്റ് അടിസ്ഥാനത്തില്‍ നെല്ലളന്ന അന്നുതന്നെ പണം നല്‍കും.
10. അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണുകള്‍ പണിയും. ഇതിനായി നബാര്‍ഡില്‍ നിന്നുമുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പ്രയോജനപ്പെടുത്തും.
Discussion about this post