ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിലായിരുന്നു അദ്ദേഹം. മരണം സ്ഥിരീകരിച്ച് മകന്‍ ചിരാഗ് പാസ്വാന്റെ ട്വീറ്റുണ്ട്.
पापा….अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं।
Miss you Papa… pic.twitter.com/Qc9wF6Jl6Z— युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി ശസ്ത്രക്രിയ നടത്തിയതായി മകന്‍ ചിരാഗ് പാസ്വന്‍ അറിയിച്ചിരുന്നു.
ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ അദ്ധ്യക്ഷനുമാണ് രാം വിലാസ് പാസ്വാന്‍. ആറ് തവണ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. മന്‍മോഹന്‍ സിങ്, വാജ്പേയ്, ദേവഗൗഡ, വി.പി.സിങ് മന്ത്രിസഭകളിലും അംഗമായിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ഡല്‍ഹിയില്‍ ചികില്‍സയിലായിരുന്നു.
Discussion about this post