തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്ക് വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം തസ്തികകള്‍ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.
ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്സി. സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ. കെയര്‍ടേക്കര്‍ തസ്തികയില്‍ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.
സെക്യൂരിറ്റി തസ്തികയില്‍ (കണ്ണൂര്‍) ഒരൊഴിവാണുള്ളത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.
ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരൊഴിവ്്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുന്‍പായി ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamakhya.org. ഇ.മെയില്‍: [email protected], ഫോണ്‍: 0471-2348666.
Discussion about this post