സംസ്ഥാനത്തെ നെല്ല് സംഭരണം ഇനി മുതൽ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ നടത്താൻ തീരുമാനമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് നെല്ല് കിലോയ്ക്ക് 28 രൂപ 5 പൈസ നിരക്കില്‍ സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടം 100 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും നെല്ല് സംഭരണം നടത്തുക. നെല്ല് ശേഖരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വിലത്തുക നല്‍കാനും തീരുമാനമായിട്ടുണ്ട്. അരിയാക്കി സഹകരണ സംഘങ്ങള്‍ വഴി തന്നെ വില്‍പ്പന നടത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
പാലക്കാട് അടക്കമുള്ള ജില്ലകളിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ സ്വകാര്യ മില്ലുടമകളിൽ ഒരു വിഭാഗം സംഭരണത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഇതാണ് സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിൽ സഹകരണ മേഖലയെ കൂടി പങ്കെടുപ്പിക്കാൻ കാരണമായത്.
Discussion about this post