കൊല്ലം: കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ബാപ്പുജിക്ക് കത്തെഴതാം മത്സരം സംഘടിപ്പിക്കുന്നു. മികച്ചവയ്ക്ക് സമ്മാനമുണ്ട്. നൂറു വാക്കില്‍ കവിയാന്‍ പാടില്ല. യുപി, എച്ച്എസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൊല്ലം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം.
വിഷയം ഗാന്ധിജിയുടെ സന്ദേശങ്ങളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാവാം. ഒപ്പം പേര്, ക്ലാസ്സ് ,പഠിക്കുന്ന സ്‌കൂളിന്റെ പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കത്തുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ Prdkollam ഫേയ്‌സ്ബുക്കില്‍ ഇടും. മികച്ച പ്രതികരണം ലഭിക്കുന്നതും വിധി നിര്‍ണ്ണയത്തിനു പരിഗണിക്കും. കൂടാതെ ഓണ്‍ലൈനായി ചോദിക്കുമ്പോള്‍ എഴുതിയതിനെക്കുറിച്ച് വ്യക്തമായ മറുപടിയും നല്‍കണം.
ഒന്നാംസമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 500 രൂപയം മൂന്നാം സമ്മാനം 300 രൂപയുമാണ്. അവസാന തീയതി:ഒക്ടോബര്‍ 10ന് രാത്രി 10 മണിക്ക് മുമ്പ് അയയ്ക്കണം.ഇ മെയില്‍ : [email protected]
Discussion about this post