കൊല്ലം: വാഹന പരിശോധനയ്ക്കിടെ വയോധികനെ പോലീസ് മുഖത്തടിച്ചു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷന്‍ എസ് ഐ നജീം മുഖത്തടിച്ചത്. എന്നാല്‍ എസ് ഐയെ ആക്രമിക്കാന്‍ രാമാനന്ദന്‍ ശ്രമിച്ചെന്നും ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് അടിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.
വാഹന പരിശോധന നടക്കുന്നതിനിടെ രാമാനന്ദന്‍ നായര്‍ പൊടിമോന്‍ എന്ന സുഹൃത്തിനൊപ്പം ബൈക്കിലെത്തിയതായിരുന്നു. ബൈക്കിന് പിന്നിലായിരുന്നു ഇദ്ദേഹം യാത്രചെയ്തിരുന്നത്. ഇരുവര്‍ക്കും ഹെല്‍മറ്റോ വാഹനത്തിന്റെ രേഖകളോ ഉണ്ടായിരുന്നില്ല. ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലം പണമെടുക്കാനില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിക്കുമ്പോഴായിരുന്നു രാമാനന്ദന് അടി കിട്ടിയത്. ആദ്യം പൊടിമോനെ വാഹനത്തില്‍ കയറ്റി. രാമാനന്ദന്‍ നായരെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവെ പ്രതിരോധിക്കുകയും പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് അടിയേറ്റത്.
രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടു.
Discussion about this post