പുനലൂര്‍ : കൊല്ലം പുനലൂരില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.നെടുങ്കയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അയല്‍വാസിയും കേസില്‍ വാദിയുമായ രഞ്ജിത്തിനാണ് കുത്തേറ്റത്.
പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ തനിക്കെതിരെ മൊഴി കൊടുക്കാന്‍ പ്രേരിപ്പിച്ചത് രഞ്ജിത്താണെന്ന് ആരോപിച്ചായിരുന്നു ബിജു ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോട് കൂടിയാണ് ബിജു രഞ്ജിത്തിന്‍റെ വീട്ടില്‍ കയറി കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബിജുവിനെ പുനലൂര്‍ എസ്.എച്ച്.ഒ ബിനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post