തിരുവനന്തപരം: സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന കേന്ദ്രങ്ങള്‍ മാത്രമേ ആദ്യഘട്ടത്തില്‍ തുറക്കൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ തുറക്കുക. നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post