തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയറുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കത്തിയ ഫാനുള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വരാനുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടാന്‍ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്തിരിക്കണം. 45 ഇനങ്ങളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 43 ഇനങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വന്നിട്ടില്ല.
ഓഗസ്റ്റ് 25നായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തില്‍ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ് ഫയര്‍ഫോഴ്സും അറിയിച്ചത്.
Discussion about this post