തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജന മിഷനില്‍ (കുടുംബശ്രീ) വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (19 ഒഴിവ്).
അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ 23ന് വൈകീട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ 27ന് നടക്കും. ഇന്റര്‍വ്യൂവിന് പ്രത്യേകം കത്ത് നല്‍കില്ല. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ രേഖപ്പെടുത്തണം.
ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലേക്കുള്ള അപേക്ഷ 30ന് വൈകീട്ട് നാലിനു മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kudumbashree.org സന്ദര്‍ശിക്കുക.
Discussion about this post