കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് എടുത്ത കേസിലാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. സ്വപ്നയെ അറസ്റ്റ് ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ജാമ്യം അനുവദിച്ചത്.എന്നാല്‍ എന്‍ഐഎ കേസില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ നേരത്തേ എക്കണോമിക് ഒഫന്‍സ് കോടതിയില്‍ നല്‍കിയിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. പിന്നീട് നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎ കോടതി ഇന്ന് ആവശ്യപ്പെട്ടു.
Discussion about this post