തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ മാത്രം ശമ്പളം പിടിക്കുന്നത് ആലോചിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഭരണപക്ഷ സര്‍വീസ് സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവെക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങള്‍ ധനമന്ത്രി സര്‍വീസ് സംഘടനകള്‍ക്കുമുന്നില്‍ വച്ചിരുന്നു. ഇത് ചര്‍ച്ചചെയ്ത് സംഘടനകള്‍ ധനമന്ത്രിയെ നിലപാട് അറിയിക്കുകയും ചെയ്തു.
ശമ്പളം പിടിക്കാനാണ് തീരുമാനമെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ മുന്നറിയിപ്പ്. സിപിഐഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയനും ശമ്പളം പിടിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന് നിവേദനം നല്‍കിയതോടെയാണ് സര്‍ക്കാരിന്റെ മനംമാറ്റം.
Discussion about this post